പരവൂര്‍: പൂതക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ സഹകരണത്തോടെയുള്ള സമഗ്ര പച്ചക്കറിക്കൃഷി വികസനപദ്ധതി തുടങ്ങി.
പി.ടി.എ. പ്രസിഡന്റ് ബി.ഗിരീഷ്കുമാറിന്റെ അധ്യക്ഷതയില്‍ വിദ്യാര്‍ഥിനിക്ക് പച്ചക്കറിവിത്തുകള്‍ നല്കി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയ പദ്ധതി ഉദ്ഘാടനം ചെയ്തു.
1500ഓളം കുട്ടികള്‍ക്കാണ് പച്ചക്കറിവിത്ത് നല്‍കിയത്. മാതൃഭൂമി ലേഖകന്‍ പരവൂര്‍ ഉണ്ണി, പൂതക്കുളം കൃഷി ഓഫീസര്‍ പ്രീതി, സ്കൂള്‍ പ്രഥമാധ്യാപകന് മോഹനചന്ദ്രന്, പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍, മാതൃസമിതി ചെയര്‍പേഴ്സണ്‍ വിജയ എന്നിവര്‍ പ്രസംഗിച്ചു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ സമീര്‍ ഖാന് സ്വാഗതവും ഉപപ്രഥമാധ്യാപകന്‍ പ്രദീപ് നന്ദിയും പറഞ്ഞു.