സീഡ് പോലിസിന് വാടാനപ്പള്ളി കര്‍ഷക സഹകരണ സംഘത്തിന്റെ പിന്തുണ;

Posted By : tcradmin On 20th February 2015



വാടാനപ്പള്ളി:തൃത്തല്ലൂര്‍ യു.പി സ്‌കൂളില്‍ പഠിക്കുന്ന മാതാപിതാക്കളിലാരെങ്കിലും മരിച്ച നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ പ്രതിമാസം 300 രൂപ സാമ്പത്തിക സഹായം ലഭിക്കും.സ്‌കൂളിലെ സീഡ് പോലിസാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്‌നേഹപൂര്‍വം പദ്ധതിയുടെ ചുവട് പിടിച്ച് സ്‌നേഹസ്പര്‍ശം ന്നെ പേരില്‍ പദ്ധതി രൂപപ്പെടുത്തിയത്.സ്‌കൂളിലെ പഠനം പൂര്‍ത്തിയാക്കും വരെ പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കും.
 സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്.ദീപനില്‍ നിന്ന് പദ്ധതിയെക്കുറിച്ചറിഞ്ഞ ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.ഐ,സെബാസ്റ്റിയന്‍ വാടാനപ്പള്ളി കര്‍ഷക സഹകരണ സൊസൈറ്റിയെക്കൊണ്ട് പദ്ധതി ഏറ്റെടുപ്പിക്കുകയായിരുന്നു.ഗുണഭോക്താക്കളായ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം നല്‍കേണ്ട മുഴുവന്‍ തുകയുെ വഹിക്കാന്‍ സൊസൈറ്റി തയ്യാറായി.കുട്ടിയുടേയും രക്ഷിതാവിന്റേയും ജോയിന്റ് അക്കൗണ്ടിലേക്ക് തുക എത്തും.
 സ്‌കൂളിലെ ജൈവ പന്തലില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക സി.പി.ഷീജക്ക് തുക കൈമാറി ജില്ലാ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സി.ഐ.സെബാസ്റ്റ്യന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ആര്‍.ഇ.എ.നാസര്‍ അധ്യക്ഷത വഹിച്ചു.സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എസ്.ദീപന്‍ പദ്ധതി വിശദീകരണം നടത്തി.സൊസൈറ്റി വൈസ് പ്രസിഡന്റ് വി.എസ്.പ്രേംകുമാര്‍,സെക്രട്ടറി പുഷ്പ ജേക്കബ്,സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് ഷിജിത്ത് വടക്കുഞ്ചേരി,പി.വി.ശ്രീജാ മൗസമി,ജാബിര്‍,ബിന്ദു പ്രഭു,സിന്ധു,ഷീജ കാര്‍ത്തികേയന്‍,ഹെഡ്മിസ്ട്രസ് സി.പി.ഷീജ എന്നിവര്‍ സംസാരിച്ചു.
 കുട്ടികളില്‍ സഹജീവി സ്‌നേഹം വളര്‍ത്താനും അവരെ സഹായിക്കാനും ആടു വളര്‍ത്തല്‍ നടത്തുന്ന തൃത്തല്ലൂര്‍ സ്‌കൂള്‍ കൃഷിക്കും പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്.

 

Print this news