ഒലവക്കോട്: മാതൃഭൂമി സീഡ് ക്ലബ്ബും വനംവകുപ്പും ചേര്‍ന്ന് ഏകദിന പഠനക്യാമ്പ് നടത്തി. എം.ഇ.എസ്. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 50 സീഡ് ക്ലബ്ബംഗങ്ങളും അധ്യാപകരും പങ്കെടുത്തു. വനം എങ്ങനെ സംരക്ഷിക്കാമെന്ന് ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. ധോണി വനത്തിലേക്ക് യാത്രയും നടത്തി. വനയാത്രയിലൂടെ നിബിഡമായ വനവും പൂമ്പാറ്റകളും കടുവാചിലന്തിയും ഒഴുകിയിറങ്ങുന്ന ചോലകളും കുത്തനെയുള്ള കുന്നുകളും വലിയ പാറക്കെട്ടുകളും വെള്ളച്ചാട്ടവും കുട്ടികള്‍ക്ക് വിസ്മയമായി.