വാടാനപ്പള്ളി: തൃത്തല്ലൂര്‍ കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സീഡ് അംഗങ്ങള്‍ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് വാടാനപ്പള്ളി കൃഷി ഓഫീസര്‍ എം. മുര്‍ഷിദ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡന്റ് ജുബുമോന്‍ വാടാനപ്പള്ളി, പ്രിന്‍സിപ്പല്‍ കെ.വി. രോഷ്നി, ഹെഡ്മിസ്ട്രസ് ഡോളി കുര്യന്, സീഡ് കോ- ഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ് സഗീര്‍, എന്‍.കെ. സുരേഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
കാബേജ്, ക്വാളിഫ്ലവര്‍, തക്കാളി, വഴുതിന, പച്ചമുളക് എന്നിവയാണ് വിളവെടുത്തത്. വിളവെടുത്ത പച്ചക്കറി സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് നല്കി.