ജൈവപച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

Posted By : tcradmin On 9th February 2015


എടതിരിഞ്ഞി: സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജൈവകൃഷി വിളവെടുപ്പ് നടത്തി. എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് നടത്തിയ ശീതകാല ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് മുന്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ പി. ശ്രീദേവി ഉദ്ഘാടനം ചെയ്തു. കാബേജ്, ക്വാളിഫ്ലവര്‍ എന്നി പച്ചക്കറികളാണ് കൃഷി ചെയ്തിരുന്നത്. വിളവെടുത്ത 10 കിലോ ക്വാളിഫ്ലവറും കാബേജും കുട്ടികള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക് സമ്മാനിച്ചു. സ്‌കൂളില്‍ നടത്തുന്ന എല്ലാ പച്ചക്കറി കൃഷികളും ഉച്ചഭക്ഷണത്തിനായിട്ടാണ് നല്‍കിവരുന്നത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ ഷീബ ടി.ഡി., രാജേശ്വരി ടി.ആര്.!, പ്രധാന അധ്യാപിക ഗിരിജാദേവി, സീഡ് വിദ്യാര്‍ത്ഥികളായ അക്ഷയ്, അമല്‍, കാര്‍ത്തിക, അനല്‍കൃഷ്ണ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Print this news