സീഡ് വിദ്യാര്‍ത്ഥികള്‍ വിളവെടുത്ത ചേന ദേവിക്ക് പ്രസാദമാകുന്നു

Posted By : tcradmin On 6th February 2015


നടവരമ്പ്: സീഡ് വളണ്ടിയര്‍മാര്‍ കൃഷിചെയ്ത് വിളവെടുത്ത ചേന ദുര്‍ഗ്ഗാദേവിക്ക് പ്രസാദമാകുന്നു. നടവരമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിഭാഗം സീഡിന്റെ നേതൃത്വത്തില്‍ നടത്തിയ കൃഷിയില്‍നിന്ന് വിളവെടുത്ത ചേനകളാണ് സമീപത്തെ ആണ്ടുബലിക്കുളങ്ങര ദുര്‍ഗ്ഗാദേവിയുടെ ഉത്സവത്തിനുള്ള പ്രസാദഊട്ടിന് കൈമാറിയത്.
അഞ്ചാംവര്‍ഷമാണ് സീഡ് വന്‍തോതില്‍ ചേനക്കൃഷി നടത്തി വിളവെടുക്കുന്നത്. പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചുകൊണ്ടായിരുന്നു കൃഷി. ക്ഷേത്രോത്സവക്കമ്മിറ്റി സെക്രട്ടറി തിലകന്‍ എന്‍.വി., സനോജ് വെളക്കനാടന്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളില്‍നിന്ന് ചേന ഏറ്റുവാങ്ങി.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബിജി, വിദ്യാര്‍ത്ഥികളായ രാഹുല്‍, സുജിത്ത്, ജ്യോതിഷ്, അധ്യാപികയായ സീജ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Print this news