പച്ചക്കറി വിത്തടങ്ങിയ ക്ഷണക്കത്ത്

Posted By : tcradmin On 21st January 2015


വലപ്പാട്: ഭാരത് വിദ്യാമന്ദിര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 22ാം വാര്‍ഷികോത്സവത്തിന്റെ ക്ഷണക്കത്തിനോടൊപ്പം പച്ചക്കറിവിത്തുകള്‍ അടങ്ങിയ പായ്ക്കറ്റുകളും നല്‍കി. സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് ഇതിന് നേതൃത്വം നല്‍കിയത്.

'കുടുംബക്കൃഷി ശീലമാക്കുക', 'ആരോഗ്യം സംരക്ഷിക്കുക' എന്ന സന്ദേശവും ലോകാരോഗ്യസംഘടനയുടെയും സീഡിന്റെയും ആശയങ്ങളും ക്ഷണക്കത്തില്‍ അച്ചടിച്ചിട്ടുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ക്ഷണക്കത്ത് ഡിസൈന്‍ ചെയ്തത്. 3000ത്തോളം ക്ഷണക്കത്തുകളിലൂടെയാണ് വിത്തുകളടങ്ങിയ പായ്ക്കറ്റുകള്‍ വിതരണം നടത്തുന്നത്. മാതൃഭൂമി സീഡാണ് വിതരണത്തിനാവശ്യമായ പച്ചക്കറിവിത്തുകള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ഈ സംരംഭത്തിന് സഹായിച്ചത്.

Print this news