വിഷരഹിത പച്ചക്കറിക്കായി കറിവേപ്പിന്‍തൈ വിതരണം

Posted By : Seed SPOC, Alappuzha On 20th January 2015


 

 
 
ചങ്ങംകരി ദേവസ്വം ബോര്‍ഡ് യു.പി. സ്‌കൂളില്‍ 'മാതൃഭൂമി' സീഡ് 
കോഓര്‍ഡിനേറ്റര്‍ ജി. രാധാകൃഷ്ണന്‍ കുട്ടികള്‍ക്ക് 
കറിവേപ്പിന്‍തൈ  നല്‍കുന്നു
വീയപുരം: വിഷരഹിത പച്ചക്കറിയുടെ പ്രചാരണത്തിനായി ചങ്ങംകരി ദേവസ്വംബോര്‍ഡ് യു.പി. സ്‌കൂളിലെ കുട്ടികള്‍ക്ക് കറിവേപ്പിന്‍ തൈകള്‍  വിതരണം ചെയ്തു. സ്‌കൂളിലെ എല്ലാ കുട്ടികളും വീട്ടിലെ അടുക്കളത്തോട്ടത്തില്‍ ഈ കറിവേപ്പ് നടും. ഇതിനൊപ്പം മറ്റ് നാട്ടുപച്ചക്കറികളും ശേഖരിച്ച് നടുകയും ചെയ്യും. കീടനാശിനി തളിക്കാത്ത കറിവേപ്പിനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് വിതരണം നടത്തുന്നതെന്ന് സീഡ് കോഓര്‍ഡിനേറ്റര്‍ ജി. രാധാകൃഷ്ണന്‍ പറഞ്ഞു.
'മാതൃഭൂമി' സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍, ഗ്രീന്‍വെയ്ന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ റാഫി രാമനാഥ്, ഹെഡ്മിസ്ട്രസ് ആര്‍.എസ്. ലൈസി, പി.ടി.എ. പ്രസിഡന്റ് സ്മിതാ ശോഭന്‍, സീഡ് ഭാരവാഹികളായ ശ്രേയസ്, അനുരാഗ് എന്നിവര്‍ പങ്കെടുത്തു.
 
 

Print this news