കൊരട്ടി: കാര്‍ഷിക പൈതൃകത്തിന്റെ ശീലുകള്‍ തെറ്റാതെ വിദ്യാലയമുറ്റത്തും പാടത്തും വിളവുകളുടെ സമൃദ്ധിയൊരുക്കിയ ഹരിതസേനാ പ്രവര്‍ത്തകര്‍ കാടുകാണാനും എത്തി. വാളൂര്‍ എന്‍.എസ്.എച്ച്.എസ്. ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് ക്ലൂസ്സുമുറിവിട്ട് പുറത്തെ അറിവുകളും കാഴ്ചകളും വനം-വന്യജീവിവകുപ്പിന്റെ ക്ഷണം സ്വീകരിച്ച് അതിരപ്പിള്ളി വാഴച്ചാല്‍ കാട്ടിലെത്തിയത്.
സോഷ്യല്‍ ഫോറസ്റ്ററി വകുപ്പ് റെയ്ഞ്ച് ഓഫീസര്‍ ഇ.എസ്. സദാനന്ദന്‍, അസി. ഓഫീസര്‍ കെ.എ. റോയ് എന്നിവര്‍ക്കൊപ്പമായിരുന്നു മുപ്പതോളം വിദ്യാര്‍ത്ഥികളുടെ വനയാത്ര. പക്ഷിനിരീക്ഷികന്‍ റാഫി കല്ലേറ്റുംകരയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
ഹരിതസേന കണ്‍വീനര്‍ എ.വി. വിജി, കോ-ഓര്‍ഡിനേറ്റര്‍ എന്‍.ജി. സന്തോഷ്, അധ്യാപകരായ കെ. മനോജ്, പി.സി. കാര്‍ത്തികേയന്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ നാസ്സര്‍, കെ.എല്‍. ഫ്രാന്‍സിസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.