ലവ് പ്ലാസ്റ്റിക് സന്ദേശവുമായി കുട്ടികള്‍ നിശബ്ദ താഴ്‌വരയിൽ

Posted By : pkdadmin On 19th January 2015


 ശ്രീകൃഷ്ണപുരം: കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്‌കൂള്‍ മാതൃഭൂമി പരിസ്ഥിതി സീഡ് വിദ്യാര്‍ഥികള്‍ ലവ് പ്ലാസ്റ്റിക് സന്ദേശവുമായി സൈലന്റ്വാലി സന്ദര്‍ശിച്ചു.
വനത്തിലൂടെയും പുഴയിലൂടെയും യാത്രചെയ്ത് അട്ടപ്പാടിയുടെ ഇന്നത്തെ അവസ്ഥ കണ്ടറിഞ്ഞു. മൂന്നുദിവസത്തെ ക്യാമ്പില്‍ മനോജ് ക്ലാസെടുത്തു. ഗൈഡ് ഷണ്മുഖം, സീഡ് റിപ്പോര്‍ട്ടര്‍ റിന്‍ഷിദ, കണ്‍വീനര്‍ കെ. അബു, ശശികല, എം.എന്‍. ദേവസേന, പി. സുരേഷ്, ടി. ഗോവിന്ദന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
ഗൈഡിനൊപ്പം ചേര്‍ന്ന് പ്ലാസ്റ്റിക് ശേഖരിച്ച് ശുചീകരണവും നടത്തി.

Print this news