കയാക്കിങ് സംഘത്തിന് വള്ളിക്കുന്നില്‍ സ്വീകരണം

Posted By : mlpadmin On 17th January 2015


 

വള്ളിക്കുന്ന്: ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുക എന്ന സന്ദേശമുയര്‍ത്തി കയാക്കിങ് (വഞ്ചിതുഴയല്‍) നടത്തുന്ന സംഘത്തിന് മാതൃഭൂമി സീഡിന്റെ ആഭിമുഖ്യത്തില്‍ വള്ളിക്കുന്നില്‍ സ്വീകരണംനല്‍കി. 
കൊല്ലം മുതല്‍ കോഴിക്കോട്ടെ ബേപ്പൂര്‍ വരെയാണ് ബോധവത്കരണ ജലയാത്ര. ചന്തന്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറിസ്‌കൂള്‍ സീഡ് ക്ലബ്ബ് അംഗങ്ങള്‍, എസ്.പി.സി, ജനപ്രതിനിധികള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘത്തെ സ്വീകരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെ വള്ളിക്കുന്ന് കോട്ടക്കടവിലെത്തിയ സംഘം ഇന്ന് ബേപ്പൂര്‍ പുലിമുട്ടില്‍ യാത്ര അവസാനിപ്പിക്കും. വള്ളിക്കുന്നില്‍ നടന്ന സ്വീകരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസന്നകുമാരി ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.വി. രാജന്‍ അധ്യക്ഷതവഹിച്ചു.
ഓസ്‌ട്രേലിയന്‍ വനിതാ കയാക്കിങ്താരം സാന്റി റോബ് സണ്‍ മുഖ്യാതിഥിയായി. സി.ബി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ സി. കൃഷ്ണാനന്ദന്‍, മാനേജര്‍ എ.പി. ബാലകൃഷ്ണന്‍, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ സി.കെ. വിജയകൃഷ്ണന്‍, മുന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ. നീലകണ്ഠന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ പി. ദീപ, വി. രമണി, വി. ജമീല, ടി. തുളസി, തങ്കമണി, എന്‍.ടി. സജിത, എ.പി. സിന്ധു, മുസ്തഫ വില്ലറായില്‍, കെ. കേശവന്‍, പി. ഗിരീഷ് എന്നിവര്‍ പങ്കെടുത്തു.
 
 

Print this news