കലോത്സവവേദികളെ പ്ലാസ്റ്റിക് വിമുക്തമാക്കി ജില്ലാ ശുചിത്വമിഷന്റെ ശുചിത്വസേനയും മാതൃഭൂമി സീഡും

Posted By : admin On 17th January 2015


കോഴിക്കോട്: കലോത്സവവേദികളെ പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ജില്ലാ ശുചിത്വമിഷന്റെ ശുചിത്വസേനയും മാതൃഭൂമി സീഡും. ശുചിത്വസേനയും മാതൃഭൂമി സീഡിന്റെ പദ്ധതിയായ ലവ് പ്ലാസ്റ്റിക്കും സംയുക്തമായാണ് ഈ യജ്ഞത്തില്‍ പങ്കാളികളാവുന്നത്.
ജില്ലാ ശുചിത്വമിഷന്‍ കാലിക്കറ്റ് സൗത്ത് മണ്ഡലത്തില്‍ ആരംഭിച്ച 'ക്ലീന്‍ കോഴിക്കോട്' പദ്ധതിയുടെ ഭാഗമാണ് ശുചിത്വസേന. ശുചിത്വസേനയിലെ വിദ്യാര്‍ഥികളും മാതൃഭൂമി സീഡും കലോത്സവ വേദികളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുകയും പുനരുപയോഗത്തിനും റീസൈക്ലിങ്ങിനുമായി അയയ്ക്കുകയും ചെയ്യും. ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്ററായ കെ.പി. രാധാകൃഷ്ണനാണ് ശുചിത്വസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക് പദ്ധതിയിലൂടെ 27,533 കിലോ പ്ലാസ്റ്റിക് വിദ്യാര്‍ഥികള്‍ ശേഖരിക്കുകയും റീസൈക്ലിങ്ങിന് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.

Print this news