ശ്രീകൃഷ്ണപുരം: രോഗത്തോട് മല്ലടിക്കുന്നവര്‍ക്ക് സാന്ത്വനവുമായി കാട്ടുകുളം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ഥികള്‍. വൃക്കരോഗം ബാധിച്ച പ്രതീഷ്, നാഡീരോഗംമൂലം തളര്‍ന്നുകിടക്കുന്ന ശരത്, അര്‍ബുദരോഗം പിടിപെട്ട ഉള്ളാട്ടില്‍ രാധ എന്നിവര്‍ക്കാണ് കുട്ടികളും അധ്യാപകരും ചേര്‍ന്ന് 35,000 രൂപ നല്‍കിയത്.
പി.ടി.എ. പ്രസിഡന്റ് എ. സ്വാമിനാഥന് സഹായം വിതരണം ചെയ്തു. പ്രധാനാധ്യാപകന് പി. ഗോപിനാഥന്, പ്രിന്‍സിപ്പല്‍ കെ.പി. രാജേഷ്, സ്കൂള്‍ ലീഡര്‍ അര്ജുന് രവി എന്നിവര്‍ പ്രസംഗിച്ചു.