ശ്ശൂര്: സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കുന്നതിന് വിശിഷ്ടഹരിത വിദ്യാലയ പുരസ്കാരമായ ഒരുലക്ഷം രൂപ സമര്‍പ്പിച്ച് എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം ഹൈസ്കൂളിലെ സീഡ് പ്രവര്‍ത്തകര്‍ മാതൃകയായി. ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം വ്യാഴാഴ്ച 2ന് സി.എന്‍. ജയദേവന് എം.പി. നിര്‍വ്വഹിക്കും. സമാജം പ്രസിഡന്റ് ഭരതന് കണ്ടേങ്കാട്ടില്‍ ആധ്യക്ഷ്യം വഹിക്കും. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന് മുഖ്യാതിഥിയായിരിക്കും.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ഇരിങ്ങാലക്കുട ജില്ലാ ഐ.ടി. കോ-ഓര്‍ഡിനേറ്ററുമായ ഡി.വി. സുദര്‍ശനനെ ആദരിക്കും.