താനൂര്: മാലിന്യമുക്തമായ ജലാശയങ്ങള് എന്ന സന്ദേശവുമായി കയാക്കിങ് (വഞ്ചി തുഴയല്) നടത്തുന്ന സംഘത്തിന് മാതൃഭൂമി 'സീഡ്' സ്വീകരണം നല്കി. താനൂര് രായിരിമംഗലം എസ്.എം.എം. ഹയര്‌സെക്കന്ഡറി സ്‌കൂളിലായിരുന്നു തിങ്കളാഴ്ചത്തെ സ്വീകരണം. കൊല്ലത്തു നിന്ന് കോഴിക്കോടുവരെയാണ് സംഘം യാത്ര ചെയ്യുന്നത്. ഞായറാഴ്ച ജില്ലയില് പ്രവേശിച്ച യാത്രാസംഘത്തിന് പൊന്നാനിയില് സ്വീകരണം നല്കിയിരുന്നു.
താനൂരില് നടന്ന സ്വീകരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സലാം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്തംഗം എം.രാജന് അധ്യക്ഷത വഹിച്ചു. കയാക്കിങ് സംഘത്തലവന് കൗശിക് കടുത്തൊടിക, മുരുകന് കൃഷ്ണന്, മാതൃഭൂമി സീനിയര് റിപ്പോര്ട്ടര് സിറാജ് കാസിം, പി.ടി.എ. വൈസ് പ്രസിഡന്റ് എം.പി.ഹംസക്കോയ, സ്‌കൂള് മാനേജര് കെ.ടി.മുഹമ്മദ് അഷറഫ്, പ്രിന്‌സിപ്പല്‍ വി.കെ.മജീഷ് കുമാര്, പ്രഥമാധ്യാപകന് പി.സതീശന്, എം.അബ്ദുള്ള എന്നിവര് പ്രസംഗിച്ചു. മാതൃഭൂമി അസി.സര്ക്കുലേഷന് മാനേജര് മനോജ് കുമാര്, സീഡ് കോഓര്ഡിനേറ്റര് സി.കെ.വിജയകൃഷ്ണന്, കെ.മണികണ്ഠന് തുടങ്ങിയവര് പങ്കെടുത്തു.
ജലാശയങ്ങള് മാലിന്യമുക്തമാക്കുക, ജലപാതകള് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് യാത്ര. 14ന് കോഴിക്കോട്ടാണ് കയാക്കിങ് സംഘത്തിന്റെ യാത്ര സമാപിക്കുന്നത്.