കോട്ടയ്ക്കല്‍: ജലാശയങ്ങള്‍ മാലിന്യമുക്തമാക്കലും ജലപാതകളുടെ സംരക്ഷണവും ലക്ഷ്യമിട്ട് കൊല്ലംമുതല്‍ കോഴിക്കോടുവരെ കയാക്കിങ് (വഞ്ചിതുഴയല്‍) നടത്തുന്ന പത്തംഗസംഘത്തിന് മാതൃഭൂമി 'സീഡി'ന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജലപാതകള്‍ വഴിയുള്ള യാത്രയും ചരക്കുനീക്കവും പ്രോത്സാഹിപ്പിക്കുക, ശുചിത്വം ഉറപ്പാക്കുക, മലിനീകരണത്തിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് യാത്രാലക്ഷ്യങ്ങള്‍.
പൊന്നാനി എം.ഐ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്വീകരണച്ചടങ്ങില്‍ മുന്‍ എം.പി. സി.ഹരിദാസ്, പൊന്നാനി നഗരസഭ വൈസ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ പൊന്നാനി, 'നമ്മുടെ പൊന്നാനി' ഫെയ്സ് ബുക്ക് കൂട്ടായ്മ ഭാരവാഹികളായ നസ്രു എ.പി.കെ, മുഹമ്മദ് നവാസ്, ജുനൈദ് നടുവട്ടം, അഷറഫ്ഖാന്‍ എ.വി., യൂസഫ് പി.വി., ഷെമീര്‍, മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.കെ.വിജയകൃഷ്ണന്‍, മാതൃഭൂമി അസിസ്റ്റന്റ് സര്‍ക്കുലേഷന്‍ മാനേജര്‍ മനോജ്കുമാര്‍ എസ്., കെ.വി.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വിപിന്‍ രവീന്ദ്രനാഥ്, മുരുകന്‍ കൃഷ്ണന്‍, കൗഷിക് കടുത്തൊടിക, ജിബിന്‍ തോമസ്, മാത്യു വര്‍ഗീസ്, ആദര്‍ശ് എം.എല്‍., ഡാനി ഗോര്‍സണ്‍, പ്രസാദ് കടാന്‍കോട്ട്, രക്ഷിത് സിംഗാള്‍, ഡോ. രാജ് കൃഷ്ണന്‍ എന്നിവരാണ് കയാക്കിങ് സംഘത്തിലുള്ളത്.
ജനവരി രണ്ടിന് കൊല്ലത്തുനിന്നാണ് സംഘം യാത്ര പുറപ്പെട്ടത്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതവഴി പൊന്നാനിയിലെത്തിയ സംഘാംഗങ്ങള്‍ക്ക് തിങ്കളാഴ്ച താനൂരിലും സ്വീകരണം നല്‍കും. 14ന് കോഴിക്കോട്ടാണ് യാത്ര സമാപിക്കുക.