കണ്ണൂര്‍: ചാല ചിന്മയവിദ്യാലയത്തിലെ സീഡ് ക്ലബ് ശാക്തീകരണ യജ്ഞം തുടങ്ങി. പ്രഥമാധ്യാപിക സുഗീത രാജന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി 'സീഡ്' കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ വേപ്പിന്‍തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. സീഡ് സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ പി.സി.ബിന്ദു, അധ്യാപികമാരായ വി.ശ്രീജ, പി.സീമ എന്നിവര്‍ നേതൃത്വം നല്‍കി.