പരിയാരം: കൃത്രിമവളങ്ങള്‍ മണ്ണിനെയും മനുഷ്യനെയും വിഷമയമാക്കുമ്പോള്‍ പ്രകൃതിക്കിണങ്ങുന്ന കൃഷിപാഠമൊരുക്കുകയാണ് കെ.കെ.എന്‍. പരിയാരം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍.
കൃഷിഗവേഷകന്‍ സുഭാഷ് പാലേക്കര്‍ വികസിപ്പിച്ചെടുത്ത ജീവാമൃതമാണ് കുട്ടികള്‍ സ്‌കൂളിലുണ്ടാക്കുന്നത്.
പച്ചക്കറിത്തോട്ടത്തിലും പൂച്ചെടികള്‍ക്കുമാണ് കുട്ടികള്‍ ജീവാമൃതം നല്‍കുന്നത്. വിദ്യാര്‍ഥികളായ പി.എ.അഥീന, കെ.എം.ശ്രീലക്ഷ്മി എന്നിവരാണ് നേതൃത്വം നല്‍കുന്നത്. പ്രഥമാധ്യാപകന്‍ കെ.വി.രവീന്ദ്രന്‍, പവിത്രന്‍ എന്നിവരും കുട്ടികള്‍ക്കൊപ്പമുണ്ട്.
തക്കാളി, പയര്‍, ചീര, താലോലി, വെണ്ട, കുമ്പളം, വഴുതിന, കാബേജ്, കോളിഫ്‌ലവര്‍, കോവല്‍ തുടങ്ങിയ പച്ചക്കറികളാണ് കുട്ടികള്‍ കൃഷിചെയ്യുന്നത്.
പൂന്തോട്ടത്തില്‍ ചെണ്ടുമല്ലി, വാടാമല്ലി, ചെത്തി, ചെമ്പരത്തി, കാശിത്തുമ്പ എന്നിവയ്ക്കുപുറമെ ഔഷധസസ്യങ്ങളായ രാമച്ചം, വയമ്പ്, തഴുതാമ, ആര്യവേപ്പ്, ചങ്ങലംപെരണ്ട, തുളസി എന്നിവയും നട്ടുവളര്‍ത്തുന്നുണ്ട്.