തന്നട സെന്‍ട്രല്‍ യു.പി. സ്‌കൂളിലെ ജൈവപച്ചക്കറി വിളവെടുത്തു

Posted By : knradmin On 10th January 2015


 

 
 
 
ചാല: സമഗ്ര ജൈവ പച്ചക്കറിക്കൃഷി പദ്ധതിയുടെ ഭാഗമായി തന്നട സെന്‍ട്രല്‍ യു.പി. സ്‌കൂളില്‍ കുട്ടികള്‍ ഒരുക്കിയ ജൈവ പച്ചക്കറിക്കൃഷിയുടെ വിളവെടുത്തു. 
ചെമ്പിലോട് കൃഷിഭവന്റെ സഹായത്തോടെ സീഡ് ക്ലബ്ബും കാര്‍ഷിക ക്ലബ്ബും ചേര്‍ന്നാണ് കൃഷി ഒരുക്കിയത്. ചെമ്പിലോട് പഞ്ചായത്തംഗം ടി.തെസ്‌നി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കെ.പി.സുബൈദ അധ്യക്ഷത വഹിച്ചു.
 വെണ്ട, വെള്ളരി, കാബേജ്, കോളിഫ്‌ളവര്‍, കോട്ടപ്പയര്‍ തുടങ്ങിയവയാണ് കൃഷി ചെയ്തത്. കൃഷി അസിസ്റ്റന്റ് പദ്മനാഭന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഇ.ബാലസുബ്രഹ്മണ്യന്‍, വി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. ടി.വി.ലക്ഷ്മി സ്വാഗതവും കെ.കെ.പ്രസന്ന നന്ദിയും പറഞ്ഞു. 
പൂര്‍ണമായും ജൈവവളം ഉപയോഗിച്ചാണ് കുട്ടികള്‍ പച്ചക്കറിക്കൃഷി ഒരുക്കിയത്. 
 
 
 
 

Print this news