കാഞ്ഞങ്ങാട്: മെഴുകുതിരി തെളിച്ച് പ്രകാശവര്‍ഷെത്തയും ചെടികള്‍കൈമാറി മണ്ണ് വര്‍ഷെത്തയും സീഡ് വിദ്യാര്‍ഥികള്‍ വരവേറ്റു. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ സീഡ് വിദ്യാര്‍ഥികളാണ് പുതുവര്‍ഷ ദിനത്തില്‍ മണ്ണ് വര്‍ഷത്തിന്റെയും പ്രകാശവര്‍ഷത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചത്. ചെടികള്‍ക്ക് വളരാന്‍ പ്രകാശം ആവശ്യമാണെന്നും ശരിയായ രീതിയില്‍ കൃഷി ചെയ്താല്‍ നമ്മുടെ മണ്ണ് സംരക്ഷിക്കപ്പെടുമെന്നുമുള്ള സന്ദേശമാണ് കുട്ടികള്‍ പങ്കുവെച്ചത്.
പ്രഥമാധ്യാപകന്‍ ടി.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.ആര്‍.ആശ തൈകള്‍ വിതരണം ചെയ്തു. സീഡ് കോഓഡിനേറ്റര്‍ പി.കുഞ്ഞിക്കണ്ണന്‍ പ്രവര്‍ത്തനം വിശദീകരിച്ചു. കണ്‍വീനര്‍ റോഷിന്‍ രാജ് സ്വാഗതവും ജോ. കണ്‍. സുരഭി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കെ.പി.ജയരാജന്‍, പി.കെ.രാജീവന്‍, എം.അനിത, സുധ, കെ.വി.തങ്കമണി എന്നിവര്‍ നേതൃത്വം നല്കി.