പിലിക്കോട്: പിലിക്കോട് ജി.എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ്ബംഗങ്ങള്‍ ജൈവവൈവിധ്യ പഠനയാത്ര നടത്തി. യാത്രയ്ക്കിടെ ഇന്ത്യയിലെ ഏറ്റവും ചെറിയ പൂമ്പാറ്റയായ രത്‌ന നീലിയെ പിലിക്കോട് വീതുകുന്നില്‍ കണ്ടെത്തി. അധ്യാപകനായ കെ.യോഗേഷാണിതിനെ കണ്ടെത്തിയത്. പുളിയാറിലയിലാണിത് സാധാരണ മുട്ടയിടാറ്.
1.5 സെന്റിമീറ്റര്‍ മുതല്‍ രണ്ടുസെന്റിമീറ്റര്‍ വരെയാണിതിന്റെ ചിറകുവിസ്തൃതി. ഏറ്റവും വലിയ ചിത്രശലഭമായ സതേണ്‍ ബേര്‍ഡ്വിങ്ങിന് 25 സെന്റിമീറ്റര്‍ ചിറകുവിസ്താരമുണ്ട്. പതിമ്മൂന്നിനം പൂമ്പാറ്റകളെയും നാലിനം തുമ്പികളെയും വീതുകുന്നില്‍ കണ്ടു.
വിതുകുന്നിനെ മലിനമാക്കുന്നതിനെതിരെ സീഡ് അംഗങ്ങള്‍ പ്രതിഷേധിച്ചു. സീഡ് കോഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍ നേതൃത്വം നല്‍കി.