നീലേശ്വരം: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം ചിന്മയ വിദ്യാലയത്തിലെ മാതൃഭൂമി സീഡ് കൂട്ടായ്മ ബ്ലോക്ക് ഓഫീസ് പരിസരത്ത് റോഡരികില്‍ വൃക്ഷത്തൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍ കെ.പി.വിനയകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പി.വിലാസിനി, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പ്രഭന്‍നീലേശ്വരം, കെ.എന്‍.സുമതി, ആര്‍.കെ.അഭിരാമി, കെ.അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.കെ.ബി.എം.എ.യു.പി. സ്‌കൂളില്‍ പി.വി.ദിവകാരന്‍ വൃക്ഷത്തൈകള്‍ നട്ടു. പി.ടി.എ. പ്രസിഡന്റ് എം.വി.ഭരതന്‍ അധ്യക്ഷത വഹിച്ചു. എ.വി.ഗിരീശന്‍ സ്വാഗതവും എം.ആര്‍.ശ്യാംഭട്ട് നന്ദിയും പറഞ്ഞു. വൃക്ഷത്തൈ വിതരണം, പരിസ്ഥിതി പോസ്റ്റര്‍ രചനാമത്സരം എന്നിവയും നടന്നു. കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂളില്‍ പി.വി.ഗണേശന്‍ വൃക്ഷത്തൈ വിതരണം ചെയ്തു. നീലേശ്വരം രാജാസ് എ.എല്‍.പി.സ്‌കൂളില്‍ നഗരസഭാ കൗണ്‍സിലര്‍ പി.വത്സല വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. പടന്നക്കാട് നെഹ്രു കോളേജ് എന്‍.സി.സി. കാഡറ്റുകള്‍ കാമ്പസില്‍ വൃക്ഷതൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍ ഡോ. എ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. നന്ദകുമാര്‍ കോറോത്ത് അധ്യക്ഷത വഹിച്ചു. എന്‍.വരുണ്‍ സ്വാഗതവും കെ.വി.വിജയകുമാര്‍ നന്ദിയും പറഞ്ഞു. കോളേജ് എന്‍.എസ്.എസ്സിന്റെ വൃക്ഷത്തൈകള്‍ നടലും പ്രിന്‍സിപ്പല്‍ ഡോ. എം.മുരധീരന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. നീലേശ്വരം പള്ളിക്കര സരസ്വതി വിദ്യാലയത്തില്‍ പരിസ്ഥിതി പ്രവര്‍ത്തക ടി.ശോഭന വൃക്ഷത്തൈകള്‍ നട്ടു. കെ.ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി മുസ്‌ലിം ലീഗ് നഗരസഭാ കമ്മിറ്റിയുടെ വൃക്ഷത്തൈ നടല്‍ കോട്ടപ്പുറത്ത് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു. വിവിധ പ്രദേശങ്ങളില്‍ ഓര്‍ച്ച അബ്ദുള്ള, എന്‍.പി.മുഹമ്മദ്കുഞ്ഞി ഹാജി, കെ.സൈനുദ്ദീന്‍ ഹാജി, എം.മുനീര്‍, അബ്ദുള്ള ഹാജി, എ.മുഹമ്മദ് ഷാഫി എന്നിവര്‍ വൃക്ഷത്തൈകള്‍ നട്ടു.