കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസ്സിന്റെ മുമ്പിലെ റോഡ്
ജനപ്രതിനിധികളും മാതൃഭൂമി സീഡ് പ്രവര്‍ത്തകരും സന്ദര്‍ശിക്കുന്നുചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ 'മാതൃഭൂമി' തളിര് സീഡ് ക്ലബ്ബ് നടത്തിയ 'കുട്ടിജന സമ്പര്‍ക്ക പരിപാടി'യിലൂടെ കറ്റാനം പോപ്പ് പയസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുമ്പിലെ വെള്ളക്കെട്ടിനും റോഡിന്റെ തകര്‍ച്ചയ്ക്കും പരിഹാരമായി ആര്‍. രാജേഷ് എം.എല്‍.എ. നയിച്ച കുട്ടിജന സമ്പര്‍ക്ക പരിപാടിയില്‍ പോപ്പ് പയസ് സ്‌കൂളിലെ കിന്‍സി കുഞ്ഞുമോനും തസ്‌നി സത്താറുമാണ് റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ പരാതി നല്‍കിയത്.
സ്‌കൂളിന്റെ മുമ്പില്‍ കൂടിയുള്ള റോഡ് ശബരിമല ഉത്സവ പദ്ധതിയില്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധരിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. വിനോദ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം. ശ്യാമളാദേവി, വൈസ് പ്രസിഡന്റ് ജി. രമേശ്കുമാര്‍, പഞ്ചായത്തംഗം രവീന്ദ്രകുമാര്‍, വി.വി.എച്ച്.എസ്.എസ്. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, പി.ഡബ്ല്യു.ഡി. അസി. എന്‍ജിനീയര്‍ എസ്.എല്‍. സാജി, ഓവര്‍സിയര്‍മാരായ മഞ്ജു, അശോകന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.