കലവൂര്‍ ഗവ. ഹൈസ്‌കൂളിലെ കുട്ടികള്‍ ചെയ്ത കൃഷിയുടെ വിളവെടുപ്പ്
മണ്ണഞ്ചേരി കൃഷി ഓഫീസര്‍ റെജിമോള്‍ ഉദ്ഘാടനം ചെയ്യുന്നു
കലവൂര്‍: കുഞ്ഞുകരങ്ങള്‍ മണ്ണില്‍ വിളയിച്ചത് നൂറ്ുമേനി. ഒഴിവുവേളകളില്‍ കലവൂര്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ചെയ്ത കൃഷിയുടെ വിജയം മറ്റുള്ളവര്‍ക്കും മാതൃകയായി. സ്‌കൂളില്‍ നടന്ന വിളവെടുപ്പ് മണ്ണഞ്ചേരി കൃഷി ഓഫീസര്‍ റെജിമോള്‍ ഉദ്ഘാടനം ചെയ്തു. ചീര, വഴുതന, കാബേജ്, പയര്‍, തക്കാളി, അമര, ബീന്‍സ്, കപ്പ, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.
ചീരയും വഴുതനയുമാണ് വിളവെടുത്തത്. മാതൃഭൂമി സീഡ്ക്ലബ്ബും കൃഷിവകുപ്പും ചേര്‍ന്നാണ് വിത്തും വളവും നല്‍കിയത്. സീഡ്ക്ലബ്ബ് കണ്‍വീനര്‍ കെ. സുധ കൃഷിക്ലബ്ബ് കണ്‍വീനര്‍ എസ്.പി. ഗീതയും കുട്ടികള്‍ക്ക് സഹായവുമായി ഒപ്പമുണ്ട്.
ആദ്യ വിളവുകൊണ്ട് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് വിഭവങ്ങള്‍ ഒരുക്കാനാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും തീരുമാനിച്ചിരിക്കുന്നത്. ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് വി.എന്‍. മോനപ്പന്‍, പ്രധാനാധ്യാപിക പി. ജയലക്ഷ്മി, സീഡ്ക്ലബ്ബ് കണ്‍വീനര്‍ സുധ കെ., കൃഷിക്ലബ്ബ് കണ്‍വീനര്‍ എസ്.പി. ഗീത, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.