പ്രകൃതി സംരക്ഷണത്തിൽ പുത്തൻപാഠമായി ചൊവ്വള്ളൂർ സ്‌കൂളിലെ സീഡിന്റെ വനയാത്ര

Posted By : klmadmin On 5th January 2015


 

 
 
 ചൊവ്വള്ളൂർ സെന്റ് ജോർജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ ശെന്തുരുണി 
കാടുകളിലേക്ക് യാത്ര നടത്തിയ പഠനസംഘം
എഴുകോൺ: ജൈവവൈവിധ്യം കണ്ടറിയുന്നതിന് ചൊവ്വള്ളൂർ സെന്റ് ജോർജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ നടത്തിയ വനയാത്ര വിദ്യാർഥികൾക്ക് പ്രകൃതി സംരക്ഷണത്തിന്റെ പുത്തൻപാഠമായി. 
വന്യജീവി സങ്കേതമായ തെന്മല ശെന്തുരുണി കാടുകളിലേക്കാണ് യാത്ര നടത്തിയത്. ഔഷധഗുണമുള്ളതടക്കമുള്ള സസ്യവൈവിധ്യങ്ങൾ പരിചയപ്പെടുന്നതിനും സസ്യസമ്പത്ത് പ്രദാനം ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനം അനുഭവിച്ചറിയാനും വനയാത്ര സഹായകമായി. വനപാലകരുടെ സംരക്ഷണയോടെയാണ് കുട്ടികൾ പഠനയാത്ര നടത്തിയത്. കൊല്ലം ഫോറസ്റ്ററി എക്സ്റ്റൻഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാലയിലും സീഡ് അംഗങ്ങൾ പങ്കെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരായ യേശുദാസ്, രാജൻ, ബാബുരാജേന്ദ്രൻ, സീഡ് കോ ഓർഡിനേറ്റർ എ.സുരേഷ്‌കുമാർ, അലക്‌സാണ്ടർ, പ്രിയംവദ, പ്രിയദർശിനി, ബിന്ദു, തങ്കം വർഗീസ്, സീഡ് റിപ്പോർട്ടർ സബിൻ, സീഡ് വളന്റിയർ ലിജു തുടങ്ങിയവർ നേതൃത്വം നൽകി. 
 
 

Print this news