കല്ലുവാതുക്കല് പഞ്ചായത്തില്
പുഴുശല്യം വര്ധിക്കുന്നു
കല്ലുവാതുക്കല് പഞ്ചായത്തില്
കണ്ടുവരുന്ന ഉപദ്രവകാരികളായ
പുഴുക്കള്
വര്ഷ യു.ബി.
സീഡ് റിപ്പോര്ട്ടര്
ഗവ. എച്ച്.എസ്.
ചിറക്കര
ചിറക്കര: കല്ലുവാതുക്കല് പഞ്ചായത്തിലെ ചില സ്ഥലങ്ങളില് ഒരുതരം പുഴുക്കളുടെ ശല്യം വര്ധിക്കുന്നു. ഇവ മനുഷ്യശരീരത്തില് തട്ടിയാല് അസഹ്യമായ ചൊറിച്ചില് അനുഭവപ്പെടുന്നു. കന്നുകാലികള്ക്ക് ദോഷം ചെയ്യുമെന്ന് കൃഷിവകുപ്പ് അധികൃതര് പറയുന്നു. അതിനാല് ദേശവാസികള് ആശങ്കയിലാണ്.
നടയ്ക്കല്, ഇളംകുളം, വിലവൂര്‌കോണം, കിഴക്കനേല വാര്ഡുകളില് പ്രത്യേകമായും മറ്റുചില സമീപപ്രദേശങ്ങളിലുമാണ് പുഴുക്കളുടെ ശല്യം വര്ധിക്കുന്നത്. ചാരനിറവും കറുപ്പും വെള്ളയും കലര്ന്ന പുഴുവാണ് ക്രമാതീതമായി വര്ധിക്കുന്നത്. മൂന്ന് മില്ലിമീറ്റര് മുതല് രണ്ട് ഇഞ്ചുവരെ നീളമുള്ള ഇവയെ നെല്വയലുകളിലും കരക്കൃഷിയിടങ്ങളിലും റബ്ബര്‌ത്തോട്ടങ്ങളില് വളരുന്ന ഒരിനം സസ്യത്തിലും കാണുന്നു. രണ്ടാഴ്ചകൊണ്ട് വളര്ച്ചയെത്തുന്ന പുഴുക്കള് പച്ചക്കറികളടക്കമുള്ള സസ്യങ്ങളുടെ ഇലകള് തിന്നുനശിപ്പിക്കുന്നു. വളര്ന്നുകഴിഞ്ഞാല് വീട്ടുപറമ്പിലും ഭിത്തികളിലുമൊക്കെ കയറിപ്പറ്റും.
കൃഷിവകുപ്പും ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പുഴുവിനെ നശിപ്പിക്കാന് അടിയന്തരശ്രദ്ധ ചെലുത്തണമെന്ന് ജനങ്ങള് ആവശ്യപ്പെടുന്നു.