കൂത്തുപറമ്പ്: 'നമുക്ക് രക്ഷിക്കാം, നാെളയുടെ ഇത്തിരി ഊര്‍ജവും നാടിന്റെ ശുചിത്വവും' എന്ന സന്ദേശം പ്രചരിപ്പിച്ച് കൂത്തുപറമ്പ് ഹൈസ്‌കൂള്‍ പരിസ്ഥിതി ക്ലബ് ഓലായിക്കര ഗ്രാമത്തില്‍ ഊര്‍ജസംരക്ഷണശുചിത്വസന്ദേശ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.
പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാന്‍ 100 വീടുകളില്‍ തുണിസഞ്ചിയും 15 വിദ്യാര്‍ഥികളുടെ വീടുകളില്‍ എല്‍.ഇ.ഡി. ബള്‍ബുകളും വിതരണം ചെയ്തു. വീടുകളിലെത്തി ലഘുലേഖകള്‍ നല്‍കുകയും പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മാതൃഭൂമി സീഡിന്റെ ലവ് പ്ലാസ്റ്റിക്ക് പദ്ധതിപ്രകാരമുള്ള ചാക്കുകളും നല്‍കി. കുട്ടികള്‍ വളര്‍ത്തിയ കാര്‍ഷിേകാത്പന്നങ്ങള്‍ വിറ്റുകിട്ടിയ പണമാണ് എല്‍.ഇ.ഡി. ബള്‍ബുകള്‍ വാങ്ങാനും തുണിസഞ്ചി നിര്‍മിക്കാനും ഉപയോഗിച്ചത്.
പുതുക്കുടി ശ്രീധരന്റെ വീട്ടില്‍ നടന്ന പരിപാടി പിണറായി പഞ്ചായത്ത് മുന്‍ അംഗം പി.കെ.ഭാസ്‌കരന്‍ വൈദ്യര് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ. രാഘവന്‍ അധ്യക്ഷതവഹിച്ചു. ഉത്തമന്‍ മാനന്തേരി, പറമ്പന്‍ പ്രകാശന്‍, എ.കെ.ബിജുള, പി.പ്രേമന്‍, കെ.ശശിധരന്‍, സീഡ് പ്രതിനിധി ആന്‍മരിയ, സീഡ് കോ ഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍ സ്വാഗതവും സ്വീറ്റി സുന്ദര്‍ നന്ദിയും പറഞ്ഞു. വര്‍ണരാജ്, ടി.സി.അസറുദ്ദീന്‍, എന്‍.എസ്.ശരണ്യ, കെ.പി.കാവ്യദാസ്, എം.ആദിത്യ എന്നീ വിദ്യാര്‍ഥികള്‍ നേതൃത്വം നല്‍കി.