മുട്ടന്നൂര്‍ യു.പി. സ്‌കൂളില്‍ പച്ചക്കറിക്കൃഷി വിളവെടുപ്പ്

Posted By : knradmin On 3rd January 2015


 

 
മട്ടന്നൂര്‍: മുട്ടന്നൂര്‍ യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി. 
സ്‌കൂളിന് സമീപത്തായി 20 സെന്റ് സ്ഥലത്ത് കൃഷിചെയ്ത മരച്ചീനി, നേന്ത്രവാഴ എന്നിവയാണ് വിളവെടുത്തത്. കഴിഞ്ഞവര്‍ഷം കൂടാളി ഗ്രാമ പ്പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ ചീര, വെണ്ട, പയര്‍, ക്വാളിഫ്‌ളവര്‍ എന്നിവ കൃഷിചെയ്തിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് കൃഷിചെയ്യുന്ന പച്ചക്കറികളാണ് ഉച്ചഭക്ഷണത്തിന് സ്‌കൂളില്‍ ഉപയോഗിക്കുന്നത്. 
കൂടാളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീനാ പ്രദീപ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ എം.ആര്‍.അഷിത, സീഡ് കോഓര്‍ഡിനേറ്റര്‍ വി.കെ.അരവിന്ദാക്ഷന്‍, സി.മിറാജ്, എം.കെ.ശ്രീജ, പി.എം.ബാബു സുരേഷ്, സതീശന്‍, പി.പി.ദിജേഷ് എന്നിവര്‍ പങ്കെടുത്തു.
 
 
 

Print this news