'അക്ഷരത്തണല്‍' നാടിനു സമര്‍പ്പിച്ചു

Posted By : knradmin On 3rd January 2015


 

 
 
 
 
കൂത്തുപറമ്പ്: പരിസ്ഥിതിപ്രവര്‍ത്തനങ്ങളില്‍ മുന്നില്‍നില്ക്കുന്ന കൂത്തുപറമ്പ് ഹൈസ്‌കൂളിന് വാഴയില്‍ കുടുംബാംഗങ്ങള്‍ നല്കിയ സ്‌നേഹോപഹാരം 'അക്ഷരത്തണല്‍' നാടിനു സമര്‍പ്പിച്ചു. 
തിങ്കളാഴ്ച നടന്ന ലളിതമായ ചടങ്ങില്‍ കൃഷിമന്ത്രി കെ.പി.മോഹനനാണ് സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വാഴയില്‍ കുടുംബാംഗം അബൂട്ടി ഹാജിക്ക് സ്‌കൂളിെന്റ ഉപഹാരം മന്ത്രി നല്കി. അക്ഷരത്തണല്‍ പദ്ധതിയെക്കുറിച്ച് മാതൃഭൂമി 'സീഡ്' കോഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ വിശദീകരിച്ചു. സ്‌കൂള്‍ മാനേജര്‍ ആര്‍.കെ.രാഘവന്‍ അധ്യക്ഷതവഹിച്ചു. കൂത്തുപറമ്പ് നഗരസഭാഗം പി.ഷൈജ, സ്‌കൂള്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് രാജേഷ്ഖന്ന, എന്‍.ധനഞ്ജയന്‍, പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍, പി.രവീന്ദ്രന്‍, എ.പി.പുരുഷോത്തമന്‍, പി.മോഹനന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് ബിജില, സ്‌കൂള്‍ ലീഡര്‍ വി.കെ.മുഹമ്മദ് അനസ് എന്നിവര്‍ പങ്കെടുത്തു. പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി സ്വാഗതവും അധ്യപകന്‍ പി.കെ.ധനീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. സ്‌കൂളിെല 'സീഡ്' ഇക്കോക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ കുന്നുമ്പ്രോന്‍ രാജന്റെയും സീഡ് അംഗങ്ങളുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് തുറന്നപാഠശാല ഉദ്ഘാടനത്തോടെ സഫലമാകുന്നത്. 
 
 

Print this news