കണ്ണൂര്‍: കുട്ടിക്കര്‍ഷകരുടെ വിയര്‍പ്പുതുള്ളി നനച്ച് വിളയിച്ച ഫലങ്ങള്‍ അവരുടെ കലോത്സവത്തിന് ഭക്ഷണമായെത്തുന്നു. 'മാതൃഭൂമി സീഡി'ന്റെ പ്രവര്‍ത്തകരാണ് കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് പച്ചക്കറി നല്കി മാതൃകയാകുന്നത്.
'നഞ്ചില്ലാത്ത ഊണ് എന്റെ വക' എന്ന് പേരിട്ട പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിളയിച്ചെടുത്ത പച്ചക്കറികളാണ് സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുദിവസത്തെ ഭക്ഷണത്തിന് ഉപയോഗിക്കുക. അന്താരാഷ്ട്ര കുടുംബ കൃഷിവര്‍ഷത്തിന്റെ അവസാനദിനമായ ഡിസംബര്‍ 31നാണ് വിഷമുക്ത പച്ചക്കറികള്‍കൊണ്ട് സീഡ് അംഗങ്ങള്‍ ഊണൊരുക്കുന്നത്.
ആദ്യശ്രമമെന്ന നിലയിലാണ് കലോത്സവത്തിന് ഒരുദിവസം പച്ചക്കറി നല്കുന്നത്. അടുത്തവര്‍ഷം സംസ്ഥാനവ്യാപകമായി നടപ്പാക്കാനാണ് പരിപാടി.