കൂത്തുപറമ്പ്: പ്രകൃതിസൗന്ദര്യം നേരില്‍ ആസ്വദിച്ച് അറിവ് നുകരാനുള്ള സൗകര്യവുമായി കൂത്തുപറമ്പ് ഹൈസ്‌കൂളില്‍ 'അക്ഷരത്തണല്‍' തുറന്നപാഠശാല ഒരുങ്ങി.സ്‌കൂള്‍വളപ്പിലെ നാല് വലിയമരത്തണലില്‍ ഒരുങ്ങുന്ന പാഠശാലയില്‍ 250 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചിരുന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്. ഇവയോടൊപ്പം പുത്തന്‍ സാേങ്കതികവിദ്യ ഉപയോഗിച്ച് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും പാഠശാലയിലുണ്ട്.
ഗുരുകുല സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ മണലില്‍ അക്ഷരങ്ങളെഴുതി പഠിക്കാന്‍ മരത്തിന് ചുറ്റും തറകെട്ടി അതില്‍ പൂഴിനിറച്ച് വെച്ചിട്ടുണ്ട്. മലയാള അക്ഷരമാലകളും കവികള്‍, സാഹിത്യകാരന്മാര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുടെ ചിത്രങ്ങളും വചനങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കുട്ടികളെ ആകര്‍ഷിക്കുന്ന വര്‍ണാഭമായ പൂച്ചെടികള്‍, പ്രകൃതിയിലെ വിവിധ സുന്ദര പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളും പാഠശാലയിലുണ്ട്.കുട്ടികളെ ആകര്‍ഷിക്കുന്ന വര്‍ണാഭമായ പൂച്ചെടികള്‍, പ്രകൃതിയിലെ വിവിധ സുന്ദരദൃശ്യങ്ങള്‍ എന്നിവ ചുറ്റിലുമുണ്ട്. സ്‌കൂളിലെ സംരക്ഷിതവനത്തിനും ഔഷധത്തോട്ടത്തിനും ഇടയിലുള്ള സ്ഥലത്ത് തുറന്നപാഠശാല നിര്‍മിക്കണമെന്ന സീഡംഗങ്ങളുടെ ആഗ്രഹമാണ് യാഥാര്‍ഥ്യമാകുന്നത്. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ വാഴയില്‍ കുടുംബാംഗമാണ് മൂന്നരലക്ഷം രൂപ ചെലവഴിച്ച് സ്വപ്നം സാക്ഷാത്കരിക്കുന്നത്. സ്‌നേഹോപഹാരമായിട്ടാണ് തുറന്ന പാഠശാല അവര്‍ സ്‌കൂളിനു സമര്‍പ്പിക്കുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കൃഷിമന്ത്രി കെ.പി.മോഹനന്‍ 'അക്ഷരത്തണല്‍' ഉദ്ഘാടനം ചെയ്യും.