ഒറ്റപ്പാലം: അറിഞ്ഞും ചോദ്യങ്ങള്‍ചോദിച്ചും നാട്ടുപച്ചയുടെ ലോകത്തേക്കുള്ള ഒരു യാത്ര. ഇടംപിരി, വലംപിരി, മുറികൂടി, ദേവദാരു, കുടങ്ങല്‍, മുത്തങ്ങ, നറുനീണ്ടി, മുഞ്ഞ എന്നിങ്ങനെ എന്തെല്ലാം കാഴ്ചകള്‍. ജൈവവൈവിധ്യത്തിന്റെ ലോകത്ത് പഠനത്തോടൊപ്പം വിസ്മയവും പകരുന്ന കാഴ്ചകളായിരുന്നു എങ്ങും.
ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബിന്റെയും ശാസ്ത്രക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിലാണ് അപൂര്‍വമായ പ്രദര്‍ശനമൊരുക്കിയത്. 150ല്പരം ഔഷധസസ്യങ്ങളുടെയും നാട്ടുമരങ്ങളുടെയും ഇലകളുടെയും പ്രദര്‍ശമാണ് നടന്നത്. ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രദേശത്തെ ജൈവവൈവിധ്യ രജിസ്റ്ററും സീഡ് ക്ലബ്ബ് തയ്യാറാക്കിയിട്ടുണ്ട്.
പി. രുക്മിണി സംസാരിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ. ചന്ദ്രിക, കെ. മഞ്ജു, ടി. പ്രകാശ്, കെ. സുലേഖ, സീഡ് റിപ്പോര്‍ട്ടര്‍ ബി. അനശ്വര, കെ.വി. ധന്യ, കെ. സൗമ്യ, എം. അനില, സി. ലക്ഷ്മി, കെ. മേഘ, സി. അനുഷ എന്നിവര്‍ നേതൃത്വം നല്‍കി.