ഗ്രോബാഗ് പച്ചക്കറിക്കൃഷി വിളവെടുപ്പ് നടത്തി

Posted By : tcradmin On 1st January 2015


ചാവക്കാട് : ഒഴിവുസമയങ്ങള്‍ പാഴാക്കാതെ വിദ്യാര്‍ത്ഥികള്‍ നട്ടുനനച്ച് പരിപാലിച്ചു വളര്‍ത്തിയ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഭവങ്ങളൊരുക്കാന്‍ വിഷലിപ്തമല്ലാത്ത പച്ചക്കറിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അങ്കണത്തില്‍ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്. മണത്തല ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും നഗരസഭാ കൃഷിഭവനും ചേര്‍ന്നാണ് ഗ്രോബാഗ് പച്ചക്കറിക്കൃഷിത്തോട്ടം ഒരുക്കിയത്. വിളവെടുപ്പ് പ്രിന്‍സിപ്പള്‍ ഇന്‍-ചാര്‍ജ്ജ് കെ.എല്‍. ജെസ്സി, പ്രധാനാധ്യാപിക ഒ.കെ. സതി എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. കാര്‍ഷികക്ലബ്ബ് അംഗങ്ങളായ ശ്രീജിത്ത്, ടി.വി. ലിസി, ജയേഷ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.എസ്. രാജു എന്നിവര്‍ പ്രസംഗിച്ചു.

Print this news