ഇരിങ്ങാലക്കുട: കൃഷിവകുപ്പുമായി സഹകരിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന സൗജന്യ പച്ചക്കറി വിത്തുവിതരണത്തിന്റെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വ്വഹിച്ചു.
ഇരിങ്ങാലക്കുട മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് മോളി കെ.വി. അധ്യക്ഷയായി. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഹേന, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ലീന, അധ്യാപക പ്രതിനിധി അബ്ദുള്‍ഹക്ക്, സീഡ് എക്സിക്യൂട്ടീവ് ടോണി തുടങ്ങിയവര്‍ സംസാരിച്ചു.