കോങ്ങാട്: കെ.ഇ.എം. സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ നിത്യോപയോഗസാധനങ്ങളും വസ്ത്രങ്ങളും സമാഹരിച്ചത് വെറുതേയല്ല; സാമൂഹ്യനീതിവകുപ്പിന്റെ കീഴില്‍ മുട്ടിക്കുളങ്ങരയിലുള്ള ജുവനൈല്‍ഹോം, മഹിളാമന്ദിരം എന്നിവിടങ്ങളിലും മലമ്പുഴ ആനന്ദഭവനവും സന്ദര്‍ശിച്ച് അവ വിതരണംചെയ്യാനാണ്. വിദ്യാലയത്തിലെ പരിസ്ഥിതി ക്ലബ്ബും സീഡും സംയുക്തമായാണ് വിതരണം നടത്തിയത്.