അമ്മമാരുടെ കണ്ണീരില്‍ പങ്കുചേര്‍ന്ന്...

Posted By : pkdadmin On 31st December 2014


 ശ്രീകൃഷ്ണപുരം: ലോകത്തെ നടുക്കിയ പെഷവാര്‍ ദുരന്തത്തിനിരയായവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് സെന്റ് ഡൊമിനിക്‌സ് കോണ്‍വെന്റ് ഇംഗ്ലീഷ്മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മൗനയാത്ര സംഘടിപ്പിച്ചു. കൂട്ടക്കൊലയോടുള്ള തങ്ങളുടെ രോഷവും വ്യസനവും പ്രകടിപ്പിച്ച വിദ്യാര്‍ഥികളോട് സമൂഹവും മികച്ച രീതിയില്‍ സഹകരിച്ചു. ഇതോടനുബന്ധിച്ച് സ്‌കൂളില്‍ മൗനദിനം ആചരിച്ചതായും പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റെല്ല ഒ.പി. അറിയിച്ചു.

Print this news