ചിറ്റില്ലഞ്ചേരി: 'മായം കലരാത്ത നല്ല ഭക്ഷണം ആരോഗ്യസംരക്ഷണത്തിന്' എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തനി നാടന്‍ തട്ടുകട. തുച്ഛമായ നിരക്കില്‍ സ്വാദിഷ്ഠമായ ഭക്ഷണമൊരുക്കിയാണ് എന്‍.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായി സീഡ് യുണിറ്റ് വടക്കഞ്ചേരിയില്‍ തട്ടുകട നടത്തിയത്.
വിവിധ തരം ജ്യൂസുകള്‍, ഉപ്പിലിട്ട നെല്ലിക്ക, അരിയുണ്ട, കപ്പ, എന്നിവയാണ് വില്‍പ്പനയ്ക്കായി വെച്ചത്. ഏഴുദിവസമായി നടന്നുവന്ന ക്യാമ്പിലുണ്ടാക്കിയ ഭക്ഷണസാധനങ്ങളാണ് എം.എന്‍.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് യുണിറ്റ് വിദ്യാര്‍ഥികള്‍ തട്ടുകട വഴി വില്പനക്കെത്തിച്ചത്.
വിദ്യാര്‍ഥികള്‍ വീടുകള്‍തോറും ഡയബറ്റിക് സര്‍വേയും പ്ലാസ്റ്റിക് നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളും അവയവദാന ബോധവത്കരണപരിപാടിയും നടത്തി.