മണ്ണിലും മനുഷ്യരിലും നന്മ പകര്‍ന്ന് രാജകുമാരി ഹോളിക്യൂന്‍സ് സ്‌കൂള്‍

Posted By : idkadmin On 30th December 2014


രാജകുമാരി: പ്രകൃതിയുടെ മുറിവുകളില്‍ സാന്ത്വനസ്​പര്‍ശംപകര്‍ന്ന് ഹരിതാഭനിറയ്ക്കാനും സമൂഹത്തില്‍ നന്മയും മൂല്യബോധവും പകരാനും നടത്തിയ പരിശ്രമങ്ങളാണ് രാജകുമാരി ഹോളിക്യൂന്‍സ് യു.പി. സ്‌കൂളിന് മാതൃഭൂമി സീഡിന്റെ ജില്ലയിലെ ശ്രേഷ്ഠഹരിതവിദ്യാലയപുരസ്‌കാരം നേടിക്കൊടുത്തത്.
സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ നിര്‍മ്മിച്ച മഴക്കുഴികള്‍ പാഴായിപ്പോകുന്നവെള്ളം വിളകള്‍ക്ക് കരുത്തുനല്‍കി. സ്‌കൂള്‍പരിസരം തരിശിടാതെ വൈവിധ്യമാര്‍ന്ന പച്ചക്കറികളുടെ വിളഭൂമിയാക്കി മാറ്റി. ശീതകാലപച്ചക്കറികളുള്‍െപ്പടെ ഇരുപതോളം ഇനം പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നൂറുമേനി വിളയിച്ച കാര്‍ഷികമുന്നേറ്റത്തിന് സംസ്ഥാന കൃഷിവകുപ്പും സഹായംനല്‍കി. ഉപയോഗശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികള്‍, പാത്രങ്ങള്‍ എന്നിവയില്‍ മണ്ണുനിറച്ച് പച്ചക്കറികള്‍ നട്ടു. പച്ചക്കറിയുല്പാദനത്തില്‍ സ്വയംപര്യാപ്തമായ കാര്‍ഷികഗ്രാമം എന്ന സന്ദേശം രാജകുമാരി പഞ്ചായത്തിലെത്തിക്കാനും കുട്ടികളുടെ പരിശ്രമംകൊണ്ട് കഴിഞ്ഞു.
ഊര്‍ജ്ജസംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ വൈദ്യുതിസര്‍വ്വേ നടത്തുകയും സൈക്കിള്‍ബാറ്ററി വഴി യാന്ത്രികോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റുന്ന ഊര്‍ജസംരക്ഷണയന്ത്രം നിര്‍മ്മിച്ചു.വീടുകളിലെ കേടായ സി.എഫ്.എല്‍. ബള്‍ബുകള്‍ ശേഖരിച്ച് നശിപ്പിക്കണമെന്നാ വശ്യപ്പെട്ട് വൈദ്യുതിബോര്‍ഡിന് കുട്ടികള്‍ നിവേദനം നല്‍കി. വൈദ്യുതി അമൂല്യമാണെന്നും അതുപാഴാക്കരുതെന്നുമുള്ള സന്ദേശം വിദ്യാലയങ്ങളിലും വീടുകളിലുമെത്തിച്ചു. . വൃദ്ധസദനങ്ങളും അനാഥമന്ദിരങ്ങളും സന്ദര്‍ശിച്ച് സഹായങ്ങളെത്തിച്ചു. രോഗബാധിതരായ കുട്ടികള്‍ക്കരികിലെത്തി അവര്‍ക്ക് ചികിത്സാസഹായങ്ങള്‍ നല്‍കി. സാമ്പത്തിക പരാധീനത അനുഭവിച്ച ഒരമ്മയ്ക്ക് തയ്യല്‍മെഷീന്‍ വാങ്ങി നല്‍കി. സ്‌കൂളിലെ നിര്‍ധനവിദ്യാര്‍ഥികളുടെ വീടുകള്‍ കണ്ടെത്തി വരുമാനമാര്‍ഗ്ഗമായി ആടുകളെ വാങ്ങി നല്‍കി. സഹപാഠിക്കൊരുകുഞ്ഞാട് എന്ന പദ്ധതിവഴി നല്‍കിയ ആടുകള്‍ പ്രസവിച്ചു കഴിയുമ്പോള്‍ തള്ളയാടിനെ മറ്റൊരു കുട്ടിയുടെ വീട്ടിലേക്കുനല്‍കുന്ന മാതൃകയും ശ്രദ്ധേയമായി. അകാലത്തില്‍ മരിച്ച സ്‌കൂളിലെ ബസ്‌ഡ്രൈവര്‍ ബിജുവിന്റെ കുടുംബത്തിന് വീടുനിര്‍മ്മിച്ചുനല്‍കി.
കഴിഞ്ഞവര്‍ഷം സീഡ്പദ്ധതിവഴി ലഭിച്ച സമ്മാനത്തുകമുഴുവന്‍ പച്ചക്കറികൃഷിക്കായി വിനിയോഗിച്ച് പച്ചക്കറികളുടെ ഒരു പങ്ക്വിറ്റ് 35,000 രൂപയോളം സമാഹരിച്ച് സാമ്പത്തികസഹായ പ്രവര്‍ത്തനങ്ങള്‍ നടത്തി.1600 കിലോഗ്രാം പച്ചക്കറികളാണ് ഈവര്‍ഷം ഹോളിക്യൂന്‍സില്‍ വിളവെടുത്തത്. സ്‌കൂളിലെ 490 വിദ്യാര്‍ഥികളും പരിസ്ഥിതിസംരക്ഷണത്തിന്റെയും കാര്‍ഷികസംസ്‌കാരത്തിന്റെയും മാതൃക സമൂഹവുമായിപങ്കുവച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ മോളിക്കുട്ടി തോമസ്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.പി. ജോയി. 25,000 രൂപയും പ്രശസ്തിപത്രവുമാണ്

Print this news