മങ്കൊമ്പ്: വിദ്യാര്‍ത്ഥികളെ ജൈവപച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ മാതൃഭൂമി സീഡും കൃഷിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ കുട്ടനാട് വിദ്യാഭ്യാസജില്ലാതല ഉദ്ഘാടനം തെക്കേക്കര ഗവ. ഹൈസ്കൂളില്‍ നടന്നു.
ചമ്പക്കുളം കൃഷി ഓഫീസര്‍ ഡോ. ആനി പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഹെഡ്മാസ്റ്റര് കെ.എന്‍. രാജപ്പന് അധ്യക്ഷത വഹിച്ചു.
മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്കുമാര്‍, സീനിയര്‍ സര്‍ക്കുലേഷന്‍ ഓര്‍ഗനൈസര്‍ സി. ബിജു, സീഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ അമൃത സെബാസ്റ്റ്യന്‍, അധ്യാപിക ഷേര്‍ളി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകനായ എ.ജി. ജാക്സണ് സ്വാഗതവും സ്കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍ ടി.എസ്. മധു നന്ദിയും പറഞ്ഞു.