ഇരിങ്ങാലക്കുട: വിഷമയമില്ലാത്ത പച്ചക്കറികള്‍ അഗതികള്‍ക്ക് നല്‍കി സീഡ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട സംഗമേശ്വരം വാനപ്രസ്ഥാശ്രമത്തിലെ അഗതികളായ അന്തേവാസികള്‍ക്കാണ് ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ്-കാര്‍ഷിക ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ പച്ചക്കറി നല്‍കിയത്. കൃഷി വകുപ്പിന്റെ സഹകരണത്തോടെ വിദ്യാലയാങ്കണത്തില്‍ വിദ്യാര്‍ത്ഥികള്‍ ജൈവരീതിയില്‍ കൃഷി ചെയ്ത തക്കാളി, പച്ചമുളക്, വഴുതനങ്ങ തുടങ്ങിയവയാണ് നല്‍കിയത്. സേവാഭാരതിയുടെ നേതൃത്വത്തിലാണ് ആശ്രമം. സേവാഭാരതി സെക്രട്ടറി വി. മോഹന്‍ദാസ്, ആശ്രമ വാര്‍ഡന്‍ സുരേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൈമാറ്റം. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി വി.പി.ആര്‍. മേനോന്‍, പി.എസ്. ജയശങ്കര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എസ്. ശ്രീജിത്ത്, വിദ്യാര്‍ത്ഥികളായ ശരത് പീറ്റര്‍, വിഷ്ണു സത്യന്‍, അര്‍ജ്ജുന്‍ കെ. നന്ദ, അഖില്‍ എം.പി., അമല്‍ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.