പെരുവ: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പോര്‍ ഗേള്‍സ് സ്‌കൂളില്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തകര്‍ കൂണ്‍കൃഷി വിളവെടുത്തു. ജൈവകൃഷി രീതിയില്‍ ചിപ്പിക്കൂണാണ് കൃഷി ചെയ്തിരുന്നത്.
കൂണ്‍കൃഷിയില്‍ പ്രത്യേക പരിശീലനം ലഭിച്ച കുട്ടികള്‍ വൈക്കോല്‍ ഉപയോഗിച്ച് കൂണ്‍ വിത്തുകള്‍ മുളപ്പിച്ചാണ് കൃഷിയിറക്കിയത്. ആവാസ വ്യവസ്ഥയിലും മറ്റും വന്ന മാറ്റങ്ങള്‍മൂലം അപ്രത്യക്ഷമായിക്കൊണ്ടിക്കുന്ന കൂണ്‍കൃഷി വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കുട്ടികള്‍. സീഡ് കോഓര്‍ഡിനേറ്റര്‍മാരായ ജോണ്‍ കെ.പി., ഷിബു എം.എന്‍. എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നല്കിയത്. കൂണ്‍കൃഷി വീടുകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സീഡ് അംഗങ്ങള്‍.