കണ്ണൂര്‍: വിശപ്പുമായി നഗരത്തില്‍ വലയുന്നവര്‍ക്ക് പൊതിച്ചോറുമായി കക്കാട് അമൃത വിദ്യാലയത്തിലെ സീഡ് അംഗങ്ങള്‍.
'അന്നദാനം 2013' എന്ന പേരില്‍ സ്കൂള്‍ സീഡ് ക്ലബ് ആവിഷ്കരിച്ച പരിപാടി മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാര്‍ സ്കൂള്‍ ലീഡര്‍ എം.ഗോപികയില്‍നിന്ന് പൊതിച്ചോറ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ഓരോ ദിവസവും ഓരോ ക്ലാസിലെ കുട്ടികള്‍ പൊതിച്ചോറുമായി എത്തുകയാണ് പദ്ധതി.
പി.വി.ഗോപിനാഥന് നമ്പ്യാരുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ലീഡര്‍ അക്ഷയ് സുനില്‍, പ്രിയങ്ക പി.വി., ബ്രഹ്മചാരിണി ബിന്ദു, സീഡ് കോ ഓര്‍ഡിനേറ്റര്‍ മായ പ്രഭാകരന്, സ്വര്‍ണലത എന്നിവര്‍ പങ്കെടുത്തു.
കണ്ണൂര്‍ നഗരത്തില്‍ അന്നദാനം നടത്തുന്ന സി.പി.സുരേഷ്കുമാര്‍ കുട്ടികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്കി.