പാലക്കാട്: നിറഞ്ഞ സദസ്സിനുമുന്നില്‍ കരഘോഷങ്ങളുടെ അകമ്പടിയോടെ, അഭിമാനത്തോടെ സീഡ് പദ്ധതിയുടെ കുട്ടിക്കൂട്ടം ഹരിതവിദ്യാലയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
2013-14 വര്‍ഷത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തിനുള്ള വിശിഷ്ട ഹരിതവിദ്യാലയം, സീസണ്‍വാച്ച് സംസ്ഥാനതല രണ്ടാംസ്ഥാനം, ജില്ലാതല ശ്രേഷ്ഠഹരിത വിദ്യാലയം, ഒറ്റപ്പാലം-പാലക്കാട് വിദ്യാഭ്യാസജില്ലകളിലെ മികച്ച മൂന്ന് സ്‌കൂളുകള്‍ക്ക് ഹരിതവിദ്യാലയം, പ്രോത്സാഹന സമ്മാനങ്ങള്‍, മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍, ജെം ഓഫ് സീഡ് പുരസ്‌കാരങ്ങളാണ് വിതരണംചെയ്തത്.
സംസ്ഥാനതലത്തില്‍ രണ്ടാമതെത്തിയ ചുണ്ടമ്പറ്റ ബി.വി.യു.പി. സ്‌കൂളിന് 75,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കി. മിനി ലാപ്‌ടോപ്പും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്‌കാരം സീസണ്‍വാച്ച് പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനം നേടിയ പെരുമുടിയൂര്‍ ജി.ഒ.എച്ച്.എസ്. സ്‌കൂള്‍ ഏറ്റുവാങ്ങി.
പാലക്കാട് റവന്യുജില്ലയിലെ മികച്ച സ്‌കൂളിനുള്ള ശ്രേഷ്ഠഹരിത വിദ്യാലയപുരസ്‌കാരം ഭീമനാട് ജി.യു.പി. സ്‌കൂളിന് ലഭിച്ചു. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവുമാണ് പുരസ്‌കാരം.
ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളും, ബമ്മണൂര്‍ ജി.യു.പി. സ്‌കൂളുമാണ് യഥാക്രമം ഒറ്റപ്പാലം, പാലക്കാട് വിദ്യാഭ്യാസ ജില്ലകളിലെ മികച്ച ഹരിതവിദ്യാലയങ്ങളായത്.
മികച്ച രണ്ടാമത്തെ ഹരിതവിദ്യാലയങ്ങളായി വരോട് എ.യു.പി. സ്‌കൂള്‍ (ഒറ്റപ്പാലം വിദ്യാഭ്യാസജില്ല), കിണാശ്ശേരി എ.എം.എസ്.ബി. സ്‌കൂള്‍ (പാലക്കാട് വിദ്യാഭ്യാസജില്ല) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.
ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്‌സ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ (ഒറ്റപ്പാലം വിദ്യാഭ്യാസജില്ല), എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്‌കൂള്‍ (പാലക്കാട് വിദ്യാഭ്യാസജില്ല) എന്നിവയാണ് മികച്ച മൂന്നാമത്തെ ഹരിതവിദ്യാലയങ്ങള്‍.
അടയ്ക്കാപുത്തൂര്‍ എ.യു.പി. സ്‌കൂള്‍, ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂള്‍, കുലിക്കിലിയാട് എസ്.വി.എ.യു.പി. സ്‌കൂള്‍, കാട്ടുകുളം എ.കെ.എന്‍.എം.എം.എ.എം.എച്ച്.എസ്. സ്‌കൂള്‍, ഷൊറണൂര്‍ കെ.വി.ആര്‍.എച്ച്.എസ്.എസ്., കരിമ്പുഴ എച്ച്.കെ.സി.എം.എം. സ്‌കൂള്‍ ഫോര്‍ ബ്ലൈന്‍ഡ് എന്നിവരാണ് ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയില്‍ പ്രോത്സാഹനത്തിന് അര്‍ഹരായത്.
അന്ധതയെ മറികടന്ന് മണ്ണിനെ സ്‌നേഹിച്ച് പുരസ്‌കാരത്തിനര്‍ഹമായ കരിമ്പുഴ എച്ച്.കെ.സി.എം.എം. സ്‌കൂള്‍ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോള്‍ സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചു.
25,000, 15,000, 10,000 എന്നിങ്ങനെയാണ് പുരസ്‌കാരത്തുക. ഉപഹാരവും സര്‍ട്ടിഫിക്കറ്റും ഇതോടൊപ്പമുണ്ട്.
ചിറ്റൂര്‍ വിജയമാത കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാലക്കാട് ഹേമാംബികനഗര്‍ കേന്ദ്രീയവിദ്യാലയ നമ്പര്‍-1, മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയ, അയിലൂര്‍ ജി.യു.പി. സ്‌കൂള്‍, വടവന്നൂര്‍ വേലായുധന്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്. എന്നിവയാണ് പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ പ്രോത്സാഹനത്തിന് അര്‍ഹരായത്.
ചുണ്ടമ്പറ്റ ബി.വി.യു.പി. സ്‌കൂളിലെ എന്‍.പി. മഹേശന്‍ (ഒറ്റപ്പാലം വിദ്യാഭ്യാസജില്ല), അയിലൂര്‍ ജി.യു.പി. സ്‌കൂളിലെ ടി.എം. മനോജ് (പാലക്കാട് വിദ്യാഭ്യാസജില്ല) എന്നിവര്‍ മികച്ച അധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാരായി. 5000 രൂപയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം. ചിറ്റൂര്‍ വിജയമാത കോണ്‍വെന്റ് എച്ച്.എസ്.എസ്സിലെ കാവ്യ എസ്. നായര്‍ (പാലക്കാട് വിദ്യാഭ്യാസ ജില്ല), ചെര്‍പ്പുളശ്ശേരി ശബരി സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ജന കെ. മോന്‍ (ഒറ്റപ്പാലം വിദ്യാഭ്യാസജില്ല) എന്നിവരാണ് ജെം ഓഫ് സീഡ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.