പൊന്‍കുന്നം: സ്ഥലപരിമിതിയുടെ കാരണം പറഞ്ഞ് കൃഷിയില്‍നിന്ന് ആരും പിന്തിരിയരുത്. പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂളില്‍ അയ്യായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള ടെറസില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിലൂടെ ഈ സന്ദേശമാണ് നല്‍കുന്നത്. ഹരിത ശ്രേയസ് എന്ന പദ്ധതിയിലൂടെ മാതൃഭൂമി സീഡ് അംഗങ്ങളും അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ചിറക്കടവ് കൃഷിഭവന്റെ സഹകരണത്തോടെയാണ് ജൈവ കൃഷി നടത്തുന്നത്.
വിഷമില്ലാത്ത പച്ചക്കറി ഉല്പാദിപ്പിക്കാന്‍ 800 ഗ്രോ ബാഗുകളില്‍ മണ്ണും ചാണകവും നിറച്ച് വിവിധയിനം തൈകളാണ് പരിപാലിക്കുന്നത്. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാമചന്ദ്രന്‍ നായര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വിശ്വശ്രേയസ് വൈസ് ചെയര്‍മാന്‍ പി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. അസി.ഡയറക്ടര്‍ ഷേര്‍ളി ജോസഫ്, ചിറക്കടവ് കൃഷി ഓഫീസര്‍ ഡെയ്‌സി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ബി.സന്തോഷ് സീഡ് കോഓര്‍ഡിനേറ്റര്‍ എസ്.സിന്ധുദേവി എന്നിവര്‍ പ്രസംഗിച്ചു.