ചങ്ങനാശ്ശേരി: സമൂഹവും കുടുംബവും ഉപേക്ഷിച്ച അഗതികള്‍ക്കും അശരണര്‍ക്കും അഭയമേകുന്ന പുതുജീവനിലെ അന്തേവാസികളെ കാത്ത് സര്‍വ്വ വിഭവങ്ങളുമൊരുക്കി സെന്റ് ആന്‍സിലെ മക്കള്‍ കാത്തിരുന്നു.ഒന്നാം ക്ലാസ്സുമുതല്‍ പത്താംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ സമാഹരിച്ച സോപ്പുമുതല്‍ ചീപ്പുവരെയും പലചരക്കുമുതല്‍ പച്ചക്കറി വരെയുമുള്ള സാധനങ്ങള്‍ സ്‌കൂളില്‍ ശേഖരിച്ച് പുതുജീവന്‍ ട്രസ്റ്റിന് കൈമാറി. പുതുജീവന്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി വി.സി.ജോസഫിന് കുട്ടികള്‍ സാധനങ്ങള്‍ കൈമാറി.
മാതൃഭൂമി സീഡ് പദ്ധതിയിലെ പ്രവര്‍ത്തകരാണ് കാരുണ്യത്തിന്റെ വഴികാട്ടിയായ ഈ മിടുക്കര്‍.നിരവധി സോപ്പുകളും പേസ്റ്റുകളും കുഞ്ഞുങ്ങള്‍ സമാഹരിച്ചു. പച്ചക്കറികളുടെയും നീണ്ട നിരയാണ് അവര്‍ സമാഹരിച്ചത്. പാവങ്ങളോടും മനോരോഗികളോടും അനാഥരാക്കപ്പെട്ടവരോടുമുള്ള കരുതലും സ്‌നേഹവും എത്രമാത്രമെന്ന് കുട്ടികളുടെ ഈ സത്പ്രവൃത്തി തെളിയിച്ചു.
ഇക്കാര്യത്തില്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനവും താല്പര്യവും കുട്ടികള്‍ക്ക് ആവേശമേകി.
എല്ലാ മാസത്തിലും ഒരു വ്യാഴാഴ്ച കുട്ടികള്‍ വീടുകളില്‍ നിന്ന് ഭക്ഷണപ്പൊതികള്‍ കൊണ്ടുവന്ന് പുതുജീവന്‍ ട്രസ്റ്റിന് നല്‍കുന്നത് മാസങ്ങളായി തുടരുന്ന മറ്റൊരു സത്പ്രവൃത്തിയാണ്. പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നന്മയുടെയും പരസ്‌നേഹത്തിന്റെയും പാഠങ്ങള്‍കൂടിയാണ് ഇതുവഴി സെന്റ് ആന്‍സിലെ കുട്ടികള്‍ പഠിക്കുന്നതും മറ്റുള്ളവരെ കാട്ടുന്നതും.സ്‌കൂള്‍ വളപ്പില്‍ തന്നെയുള്ള ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ട സെന്റ് വിന്‍സന്റ് അഗതി മന്ദിരത്തിെലയും സെന്റ് ജര്‍മയിന്‍സ് ബാലികാ ഭവനിെലയും അംഗങ്ങള്‍ ഈ കുട്ടികള്‍ക്ക് സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും പോലെയാണ്. അഗതി മന്ദിരത്തിലെ അന്തേവാസിയായ റോസമ്മ ചേടത്തി മരണമടഞ്ഞപ്പോല്‍ മൃതസംസ്‌കാരത്തിലെ പ്രധാന പങ്കുവഹിച്ചതും സെന്റ് ആന്‍സിലെ കുട്ടികളാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രഥമാധ്യാപിക സിസ്റ്റര്‍ ആന്‍സില്ല കോഓര്‍ഡിനേറ്റര്‍ ജയിംസ് കെ. മാളിയേക്കല്‍, സിസ്റ്റര്‍ അന്‍സ,സിസ്റ്റര്‍ തേജസ്,റോസമ്മ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.