ഇരുണ്ടമനസ്സുകളില്‍ സ്‌നേഹജ്വാല തെളിയാന്‍ കുട്ടികളുടെ പ്രാര്‍ഥന

Posted By : pkdadmin On 22nd December 2014


 ആനക്കര: ക്രൂരതയുടെ ഇരുള്‍നിറഞ്ഞ ഭീകരരുടെ മനസ്സുകളില്‍ സ്‌നേഹജ്വാല തെളിയട്ടെ എന്ന പ്രാര്‍ഥനയോടെ ആനക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ സ്‌നേഹജ്വാല തെളിയിച്ചു. പാകിസ്താനില്‍ ഭീകരതയുടെ നിറതോക്കിനിരയായ 150ഓളം കുരുന്നുകള്‍ക്കുവേണ്ടിയാണ് സ്‌കൂള്‍ സീഡ്  എന്‍.എസ്.എസ്. യൂണിറ്റ് സ്‌നേഹജ്വാല തെളിയിച്ച് ഐക്യദാര്‍ഢ്യ പ്രതിജ്ഞയെടുത്തത്. കോ-ഓര്‍ഡിനേറ്റര്‍ സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങ് സി. ഹംസ ഉദ്ഘാടനംചെയ്തു. ഫസലുറഹ്മാന്‍, പ്രജിഷ സി.ആര്‍., വിചിത്ര, അനിത തുടങ്ങിയവര്‍ സംസാരിച്ചു.

Print this news