ആയക്കാട്: മംഗലംപാലം ദൈവദാന്‍ സെന്റര്‍ എന്ന അഭയകേന്ദ്രത്തിലെ അമ്മമാര്‍ക്ക് വിദ്യാര്‍ഥികളുടെ സ്നേഹസമ്മാനം. ആയക്കാട് സി.എ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സീഡ് സൗഹൃദക്ലബ്ബും വിദ്യാര്‍ഥികളും ദൈവദാനിലെ 180 അമ്മമാര്‍ക്ക് അരിയും പച്ചക്കറിയും നല്കി. വിദ്യാര്‍ഥികള്‍ ശേഖരിച്ച അരി, പച്ചക്കറി, ഗോതമ്പ്, പലചരക്കുസാധനങ്ങള്‍ എന്നിവയാണ് ദൈവദാന്‍ സെന്ററിലെത്തി നല്‍കിയത്.
പി.ടി.എ. പ്രസിഡന്റ് എം.കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ കെ. അനൂപ്, ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എസ്. പ്രവീണ്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മിന്റോ എന്നിവര്‍ സംസാരിച്ചു. അമ്മമാര്‍ക്ക് മുമ്പില്‍ വിവിധ കലാപരിപാടികളും അവതരിപ്പിച്ചാണ് വിദ്യാര്‍ഥിസംഘം മടങ്ങിയത്.