ചാലിയാര്‍: പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ എരഞ്ഞിമങ്ങാട് ഗവ. യു.പി സ്‌കൂള്‍ മാതൃഭൂമിസീഡുമായി സഹകരിച്ച് നടപ്പാക്കുന്ന 'എന്റെ മണ്ണ് നല്ലമണ്ണ്' സമഗ്ര മാലിന്യനിര്‍മ്മാര്‍ജന പദ്ധതിയുടെ ഭാഗമായി മുഴുവന്‍വീടുകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.
പദ്ധതിയുടെഭാഗമായി വാര്‍ഡിലെ എല്ലാവീട്ടുകാര്‍ക്കും ബോധവത്കരണ ക്ലാസ് നല്‍കിയിരുന്നു. ഓരോവീട്ടിലും കഴുകിയുണക്കിസൂക്ഷിച്ച 50 കിലോയോളം പ്ലാസ്റ്റിക് കവറുകളാണ് സ്‌കൂളിലെ ഹരിതസേനാംഗങ്ങളും അധ്യാപകരും അയല്‍ക്കൂട്ടപ്രവര്‍ത്തകരും രക്ഷാകര്‍ത്താക്കളും അടങ്ങിയ ഒമ്പതുഗ്രൂപ്പുകള്‍ ശേഖരിച്ചത്.
പ്ലാസ്റ്റിക് ശേഖരണപരിപാടി വാര്‍ഡംഗം സെമിയ കണ്ണന്‍ചെത്ത് ഉദ്ഘാടനം ചെയ്തു. ചാലിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം നാലകത്ത്, വാര്‍ഡംഗം പി.ടി. ഉസ്മാന്‍, നിലമ്പൂര്‍ ബി.പി.ഒ. അഷ്‌റഫ്, പ്രഥമാധ്യാപകന്‍ കെ.പി. വിജയരാഘവന്‍, പി.ടി.എ. പ്രസിഡന്റ് ഹാരിസ് ആട്ടീരി, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷറഫുദ്ദീന്‍ കോഓര്‍ഡിനേറ്റര്‍ കെ.ടി. സുനില്‍, പി. ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.