കൊടക്കല്‍: പരപ്പേരി ബി.ഇ.എം.യു.പി. സ്‌കൂളിലെ പരിസ്ഥിതി ക്‌ളബ്ബായ ഹരിതസേനയുടെയും തൃപ്രങ്ങോട് കൃഷിഭവന്റെയും നേതൃത്വത്തില്‍ പഞ്ചായത്തിലെ 50 കുടുംബങ്ങള്‍ ചേര്‍ന്ന് ജൈവഗ്രാമം പദ്ധതി തുടങ്ങി. പദ്ധതി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ. ഹഫ്‌സത്ത് ഉദ്ഘാടനംചെയ്തു. കര്‍ഷകനായ മമ്മദ്കുട്ടിക്ക് പച്ചക്കറി തൈകളും വിത്തും നല്‍കിയാണ് ഉദ്ഘാടനം നടത്തിയത്. പഞ്ചായത്ത് അംഗം അബ്ദുള്‍ഫാറൂഖ് അധ്യക്ഷതവഹിച്ചു. ഒരുവീട്ടില്‍ ഒരു കറിവേപ്പിലമരം പദ്ധതി പഞ്ചായത്ത് അംഗം നാരായണന്‍ ഫൗസിയയ്ക്ക് തൈ നല്‍കി ഉദ്ഘാടനം ചെയ്തു.
വിദ്യാലയത്തിന് ഈവര്‍ഷം ലഭിച്ച പമ്പ്‌സെറ്റിനുള്ള സബ്‌സിഡി വിതരണം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ വല്‍സമ്മ നിര്‍വഹിച്ചു. പച്ചക്കറികൃഷി പി.ടി.എ പ്രസിഡന്റ് കമ്മുക്കുട്ടി ഉദ്ഘാടനം ചെയ്തു. കൃഷി അസി. ഡയറക്ടര്‍ കൃഷ്ണനുണ്ണി ക്‌ളാസ്സെടുത്തു. ചടങ്ങില്‍ റജിനോള്‍ഡ് അനില്‍കുമാര്‍, കെ. നാരായണന്‍, കൃഷി ഓഫീസര്‍ ബിജു, രാജിമോള്‍, കമ്മുക്കുട്ടി, മെവിന്‍ സുശീല്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.