അവിട്ടത്തൂര്‍: പാകിസ്ഥാനില്‍ കൊല്ലപ്പെട്ട 141 വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബത്തിനുംവേണ്ടി ദീപം കൊളുത്തി വിദ്യാര്‍ത്ഥികള്‍ കൂട്ടപ്രാര്‍ത്ഥന നടത്തി. അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമാണ് കൂട്ടപ്രാര്‍ത്ഥന നടത്തിയത്. തീവ്രവാദത്തിനെതിരെ ഗോകുല്‍ തേജസ്സ് മേനോന് സംസാരിച്ചു. സ്കൂള്‍ പ്രധാനാധ്യാപകന് വുഡ്രോവില്‍സണ്‍, അദ്ധ്യാപകരായ ശാന്തകുമാരി, റിയ രവീന്ദ്രന്, കെ.കെ. കൃഷ്ണന് നമ്പൂതിരി, പാര്‍വതി അന്തര്‍ജ്ജനം, ഹെന്ന വില്‍സണ്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ രമ കെ. മേനോന്, സീഡ് ലീഡര്‍ ഷാരോണ്‍ കൃഷ്ണന്, അഭിജിത്ത്, ഓഫീസ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.